വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം

ഒറ്റ, ഇരട്ടയക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. സ്ത്രീകൾ ഓടിക്കുന്ന വാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകും.

Update: 2020-04-16 14:00 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 20ന് ശേഷവും കർശന നിയന്ത്രണം തുടരുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് ഈ ഇളവുകൾ ബാധകമാകില്ല. 

ഒറ്റ, ഇരട്ടയക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. സ്ത്രീകൾ ഓടിക്കുന്ന വാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പലയിടത്തായി നിർത്തിയിട്ട വാഹനങ്ങൾ അടക്കം കേടാവാതിരിക്കാൻ ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസുകൾ, വാഹനവിൽപനക്കാരുടെ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News