ജൂണിലെ പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങളായി

ഒന്ന് മുതൽ അഞ്ച് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികളിൽ പെൻഷൻ വിതരണം ചെയ്യും.

Update: 2020-05-30 08:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണിലെ പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങളായി. ഒന്ന് മുതൽ അഞ്ച് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികളിൽ പെൻഷൻ വിതരണം ചെയ്യും. ജൂൺ ഒന്നിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്കും വിതരണം ചെയ്യും.

അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് രണ്ടാം തിയതി രാവിലെ 10 മുതൽ ഒന്ന് വരെയും മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയുമാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക് മൂന്നിന് രാവിലെ 10 മുതൽ ഒരുമണിവരെയും അഞ്ചിൽ അവസാനിക്കുന്നവർക്ക് അതേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയുമാണ് സമയം. നാലാം തിയതി രാവിലെ 10 മുതൽ ഒരു മണിവരെ പിടിഎസ്ബി അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല്‌വരെ ഏഴിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും. അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് അഞ്ചിന് രാവിലെ 10 മുതൽ ഒരു മണിവരെയും ഒൻപതിൽ അവസാനിക്കുന്ന പെൻഷൻകാർക്ക് ഉച്ചയ്ക്ക് രണ്ട് മുതൽ നാലു വരെയുമാണ് പെൻഷൻ വിതരണം.

Tags:    

Similar News