ദേശിയ പാതയില്‍ നിയന്ത്രണം തെറ്റിയ ടാങ്കര്‍ ലോറി ഇടിച്ച് സൈക്കില്‍ യാത്രികന്‍ മരിച്ചു

അരൂര്‍ ചന്തിരൂര്‍ കയ്യ ത്തറയില്‍ ശശീന്ദ്രന്‍ (71) ആണ് അപകടത്തില്‍ മരിച്ചത്. ചന്തിരൂര്‍ കുമര്‍ത്ത് പടി അമ്പലത്തിന് സമീപമുള്ള യു ടേണിലാണ് അപകടമുണ്ടായത്

Update: 2021-09-23 14:27 GMT

അരൂര്‍:ചേര്‍ത്തല- അരൂര്‍ ദേശിയ പാതയില്‍ ടാങ്കര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.അരൂര്‍ ചന്തിരൂര്‍ കയ്യ ത്തറയില്‍ ശശീന്ദ്രന്‍ (71) ആണ് അപകടത്തില്‍ മരിച്ചത്. ചന്തിരൂര്‍ കുമര്‍ത്ത് പടി അമ്പലത്തിന് സമീപമുള്ള യു ടേണിലാണ് അപകടമുണ്ടായത്.കൊല്ലത്തേക്ക് പോയ ടാങ്കര്‍ ലോറി മുന്നില്‍ പോയ ടിപ്പറില്‍ ഇടിക്കാതിരിക്കുവാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ടിപ്പറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കര്‍ പാതയോരത്ത് ലോട്ടറി ടിക്കറ്റുമായ് നിന്ന ശശീന്ദ്രനെ ഇടിച്ചതിന് ശേഷം റോഡ് അരുകില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന രണ്ട് ടൂ വീലറുകളില്‍ കയറി.പിന്നാലെ വന്ന രണ്ട് മിനിലോറികളും അപകടത്തില്‍പ്പെട്ടു. ടാങ്കറിന്റെ മുന്‍ ചക്രത്തിന് അടിയില്‍പെട്ട് ഗുരുതര പരിക്കേറ്റ ശശീന്ദ്രനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Tags:    

Similar News