ഭക്ഷ്യവിഷബാധ: നടന്‍ അരിസ്‌റ്റോ സുരേഷ് ആശുപത്രിയില്‍

ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷ് രോഗം ബേധമാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്.

Update: 2019-02-02 19:53 GMT

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടന്‍ അരിസ്‌റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷ് രോഗം ബേധമാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്.

അടുത്ത ദിവസം തൃശൂരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് പോകേണ്ടതുണ്ടെങ്കിലും പരിശോധനാഫലം വന്നതിന് ശേഷമേ ആശുപത്രി വിടാനാകൂ എന്ന് സുരേഷ് വ്യക്തമാക്കി.




Tags:    

Similar News