അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കോഴ്‌സുകളിലേക്കുള്ള അപേക്ഷ 12 വരെ സ്വീകരിക്കും

Update: 2019-03-07 17:03 GMT

പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്‌സുകളിലേക്ക് 200 രൂപ പിഴയോട് കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് 12 വരെയാക്കി. നേരത്തെ ഫെബ്രുവരി 28നും മാര്‍ച്ച് ആറിനുമായി അപേക്ഷാ സമയം അവസാനിച്ചിരുന്നു. അലീഗഢ് മലപ്പുറം സെന്ററില്‍ ഇപ്പോള്‍ നിലവിലുള്ള കോഴ്‌സുകള്‍ എംബിഎ., ബിഎഎല്‍എല്‍ബി (5 വര്‍ഷം), ബിഎഡ് (അറബിക്ക്, ബയോളജിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, സിവിക്‌സ്, എക്കണോമിക്‌സ്, ഇംഗ്ലീഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, ഉര്‍ദു, മലയാളം) തുടങ്ങിയവയാണ്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അലിഗഢ് മെയിന്‍ കേന്ദ്രത്തിലെ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്കും ഈ വര്‍ഷം മുതല്‍ കോഴിക്കോട് സെന്ററുണ്ട്. വിശദവിവരങ്ങള്‍ക്ക് 04933298299, 8891117177, 9142111466 എന്നീ നമ്പറുകളിലോ www.amucotnrollerexams.com എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാം.  

Tags:    

Similar News