സിപിഎമ്മില്‍ പിണറായി വിരുദ്ധ ചേരി ശക്തിപ്പെടുന്നു: മുല്ലപ്പള്ളി

മന്ത്രിസഭ നാഥനില്ലാക്കളരിയായി. ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ തുടരെത്തുടരെ ഒറ്റപ്പെടുത്തുകയാണ്. കോടിയേരിക്കെതിരേ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം.

Update: 2020-12-02 11:31 GMT

കാസര്‍കോട്: സിപിഎമ്മില്‍ പിണറായി വിജയന്‍ വിരുദ്ധ ചേരി കേരളമാകെ ശക്തിപ്പെടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയിലെ വിഭാഗീയത ഭരണതലത്തിലും പ്രകടമായതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ പരസ്യമായി. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭ നാഥനില്ലാക്കളരിയായി. ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ തുടരെത്തുടരെ ഒറ്റപ്പെടുത്തുകയാണ്. കോടിയേരിക്കെതിരേ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ഇരട്ടനീതിയാണ് ആ പാര്‍ട്ടി നടപ്പാക്കുന്നത്. വേട്ടക്കാര്‍ക്കൊപ്പമാണവര്‍. വിജിലന്‍സിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന മുഖ്യമന്ത്രിക്ക് എന്തിനാണ് സിബിഐ എന്ന് പറയുമ്പോള്‍ വിറളി. വിജിലന്‍സ് കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണം നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ളവര്‍ക്ക് ആശ്വാസമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മീറ്റ് ദ പ്രസ്സില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍, അഡ്വ.സി കെ ശ്രീധരന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഹാശിം നുള്ളിപ്പാടി എന്നിവര്‍ പങ്കെടുത്തു.

Tags: