തോട്ടം തൊഴിലാളി സ്ത്രീയെ മ്ലാവ് അക്രമിച്ചു; പൂപ്പാറ സ്വദേശിനിക്ക് ഗുരുതരപരിക്ക്

ഏലത്തോട്ടത്തില്‍ മറഞ്ഞുനിന്ന മ്ലാവ് സ്ത്രീയെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു.

Update: 2020-01-28 07:24 GMT

ഇടുക്കി: ഏലത്തോട്ടത്തില്‍ പണിയ്‌ക്കെത്തിയ തോട്ടം തൊഴിലാളി സ്ത്രീയെ മ്ലാവ് അക്രമിച്ചു. അക്രമണത്തില്‍ ഇടുക്കി പൂപ്പാറ സ്വദേശിനിയായ മുരുകമ്മ (49)ന് ഗുരുതരമായി പരിക്കേറ്റു. ഏലത്തോട്ടത്തില്‍ മറഞ്ഞുനിന്ന മ്ലാവ് സ്ത്രീയെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു.

നടുവിന് സാരമായി പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതിനാല്‍ നിരീക്ഷിച്ചുവരികയാണ്. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി കാട്ടുമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. 

Tags:    

Similar News