കടലാക്രമണം ചെറുക്കാന്‍ ചാവക്കാട് കടല്‍ തീരത്ത് ആന്‍ഡമാന്‍ ബുള്ളറ്റ് വുഡ് മരത്തൈകള്‍

കേരളത്തില്‍ കടല്‍ത്തീരങ്ങളില്‍ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്.

Update: 2020-07-04 05:12 GMT

തൃശൂര്‍: കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് കടല്‍ തീരത്ത് ആന്‍ഡമാന്‍ ബുള്ളറ്റ് മരത്തൈകള്‍ നട്ടു. കേരള വനം വന്യജീവി വകുപ്പ് തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗമാണ് തീരദേശത്തെ കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മരത്തൈകള്‍ നട്ടത്. മഹാത്മാ നഗറില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കടല്‍ത്തീരങ്ങളില്‍ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്.

ചാവക്കാട് ബ്ലാങ്ങാട് മുതല്‍ പഞ്ചവടി വരെയുള്ള കടല്‍ തീരത്താണ് പരീക്ഷണാര്‍ത്ഥം ആന്‍ഡമാന്‍ ബുള്ളറ്റ് വുഡ് നടുന്നത്. മര തൈകളുടെ സംരക്ഷണച്ചുമതല ചാവക്കാട്ടെ കടലാമ സംരക്ഷണ യൂനിറ്റുകളും വിവിധ ക്ലബുകളും മത്സ്യത്തൊഴിലാളികളും ഏറ്റെടുത്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമ്മര്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, സോഷ്യല്‍ ഫോറസ്ട്രി തൃശൂര്‍ എസിഎഫ് പി. എം പ്രഭു, തൃശൂര്‍ റെയിഞ്ച് ഓഫീസര്‍ കെ. ടി സജീവ് എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News