ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക അതിക്രമം; യുവാവിന്റെ ആത്മഹത്യയില്‍ കേസെടുക്കാന്‍ പോലിസിന് നിയമോപദേശം
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തില്‍ കേസെടുക്കാന്‍ നിയമോപദേശം.മരണമൊഴിയുള്ള ഇന്‍സ്റ്റഗ്രാം വീഡിയോ നിര്‍ണായകമെന്ന് വിലയിരുത്തല്‍. കേസ് പൊന്‍കുന്നം പോലിസിന് കൈമാറും. പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും പോലിസിന് നിയമോപദേശം ലഭിച്ചു.
ആരോപണ വിധേയനായ നിതീഷ് മുരളീധരന്‍ ഒളിവില്‍ പോയതായാണ് സംശയം. രണ്ടുദിവസമായി ഇയാള്‍ നാട്ടിലില്ല. നിതീഷ് മുരളീധരന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തനിലയിലാണ്.യുവാവ് ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോര്‍ഡ് ചെയ്തിരുന്ന വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്‍എം എന്നയാള്‍ നിതീഷ് മുരളീധരന്‍ ആണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു വീഡിയോ.
തനിക്ക് വിവിധ ഇടങ്ങളില്‍ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് യുവാവ്വിഡിയോ ദൃശ്യങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ യുവാവിന്റെഫോണില്‍ പോലിസ് മുന്നേ ശേഖരിച്ചിരുന്നു. യുവാവിനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.