റെയിലോരത്തെ മരത്തില്‍ അജ്ഞാത യുവാവ് തൂങ്ങി മരിച്ച നിലയില്‍

പരപ്പനങ്ങാടി അഞ്ചപ്പുരയിലെ റെയില്‍വെ ഓവ് പാലത്തിനരികെയുള മരത്തിലാണ് 35 വയസ്സ് തോന്നിക്കുന്ന യുവാവിനെ ഇന്ന് രാവിലെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്.

Update: 2022-03-22 04:05 GMT
പരപ്പനങ്ങാടി: റെയിലോരത്തെ മരത്തില്‍ അജ്ഞാത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ റെയില്‍വെ ഓവ് പാലത്തിനരികെയുള മരത്തിലാണ് 35 വയസ്സ് തോന്നിക്കുന്ന യുവാവിനെ ഇന്ന് രാവിലെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്. പരപ്പനങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃദദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.