ഇടപ്പള്ളിയിലെ മാളിന് മുന്നില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട തോക്കും തിരകളും കണ്ടെടുത്തു

മാളിന്റെ മുന്‍വശത്തെ ട്രോളി പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് സുരക്ഷാ ഉദ്യോഗസ്ഥാര്‍ കണ്ടെടുത്തത്. 1964 മോഡല്‍ റിവോള്‍വറാണിതെന്ന് പോലിസ് പറഞ്ഞു. പ്രായമുള്ളയാള്‍ സഞ്ചി ട്രോളിയില്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

Update: 2021-04-03 15:16 GMT

കൊച്ചി: ഇടപ്പള്ളിയിലെ മാളിന് മുന്നില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട തോക്കും തിരകളും കണ്ടെടുത്തു. തോക്കും തിരകളും കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.മാളിന്റെ മുന്‍വശത്തെ ട്രോളി പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് സുരക്ഷാ ഉദ്യോഗസ്ഥാര്‍ കണ്ടെടുത്തത്. 1964 മോഡല്‍ റിവോള്‍വറാണിതെന്ന് പോലിസ് പറഞ്ഞു.

പ്രായമുള്ളയാള്‍ സഞ്ചി ട്രോളിയില്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ പോയ കാറിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.കാറിന്റെ നമ്പര്‍ ലഭിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ്് വ്യക്തമാക്കി. മാളിലും പോലിസ് സംഘം പരിശോധിച്ചു.

Tags:    

Similar News