അമ്പൂരി കൊലപാതകം: അഖിലിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് രാഖിയുടെ അച്ഛന്‍

രാഖിയെ കൊലപ്പെടുത്താനായി പ്രതികള്‍ ഉപയോഗിച്ച വാഹനം തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണ്. വാഹനം തൃപ്പരപ്പില്‍ നിന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

Update: 2019-07-27 07:33 GMT

തിരുവനന്തപുരം: അമ്പൂരിയിലെ കൊലപാതകത്തില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് രാഖിയുടെ കുടുംബം. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം അറിയാമായിരുന്നിട്ടും പോലിസിന് ഇവരെ പിടികൂടാന്‍ കഴിയുന്നില്ല. അവര്‍ മറ്റാരുടയോ സംരക്ഷണത്തിലാണുള്ളത്.

വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. മറ്റെന്തൊക്കയോ ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു. സംഭവത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസം.

അതേസമയം, മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന് അഖിലിന്റെ അച്ഛൻ വ്യക്തമാക്കി. മകന്‍ നിരപരാധിയാണെന്നും അഖിലിന്റെ അച്ഛന്‍ മണിയന്‍ പറഞ്ഞു. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. രാഖിയെ കൊലപ്പെടുത്താനായി പ്രതികള്‍ ഉപയോഗിച്ച വാഹനം തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണ്. വാഹനം തൃപ്പരപ്പില്‍ നിന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. 

Tags: