ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
ഈമാസം 20 വരെയാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്.
പത്തനംതിട്ട: ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ഈമാസം 20 വരെയാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതിയുടെ കൊവിഡ് ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവായതായും പ്രതിയെ കൂടുതലായി ചോദ്യംചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.
തെളിവെടുപ്പ് തുടങ്ങിയ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും. അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.