ആലുവ ശിവരാത്രി: സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് പുലര്‍ച്ചെയുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി പുലര്‍ച്ചെ 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും

Update: 2022-02-28 05:36 GMT

കൊച്ചി: ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് പുലര്‍ച്ചെയുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും.

രണ്ടാം തിയതി പുലര്‍ച്ചെ 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.

ആലുവ മെട്രേസ്‌റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി

Tags:    

Similar News