കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും, 126 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്
ന്യൂഡല്‍ഹി: കേരളത്തോടൊപ്പം നാളെ അസമിലും വോട്ടെടുപ്പ് നടക്കും. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിങ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോണ്‍ഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആര്‍എസ്എസും വിഷ സര്‍പ്പങ്ങളാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസ്താവനയില്‍ ബിജെപി പോലിസില്‍ പരാതി നല്‍കി. ഖര്‍ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.