കോഴിക്കോട്: വോട്ടര്‍ അറിയാതെ പോസ്റ്റല്‍ വോട്ട് ചെയ്‌തെന്നു ആരോപണം. പൂമുള്ളകണ്ടി സീനത്തിന്റെ വോട്ട് ആണ് പോസ്റ്റല്‍ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പര്‍ ബൂത്തിലാണ് സംഭവം. അതേസമയം സീനത്ത് ഉദ്യോഗസ്ഥയോ ജീവനക്കാരിയോ അല്ല. വോട്ട് ചെയ്യാന്‍ ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ള പറഞ്ഞു.