ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിക്കും; മുന്നറിയിപ്പുമായി യാക്കോബായ സഭ

സ്ഥിതി തുടര്‍ന്നാല്‍ 22ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുന്നഹദോസില്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളുണ്ടാവും.

Update: 2019-11-08 08:50 GMT

തിരുവനന്തപുരം: സഭാകേസിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ കടുത്തമനുഷ്യാവകാശലംഘനം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം യാക്കോബായ സഭ പ്രതിനിധിസംഘം. മൃതദേഹം വിശ്വാസമനുസരിച്ച് മറവു ചെയ്യാനുള്ള ഇടവകാംഗങ്ങളുടെ അവകാശം പോലും അനുവദിക്കുന്നില്ല, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ തള്ളിപ്പറയുന്ന വൈദികരല്ല ശുശ്രൂഷ നടത്തേണ്ടതെന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

സ്ഥിതി തുടര്‍ന്നാല്‍ 22ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുന്നഹദോസില്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News