അക്രമികളായ ഭരണാധികാരികള്‍ക്കു മുന്നില്‍ പണ്ഡിതര്‍ ധീരമായി നിലകൊള്ളണം

Update: 2019-09-20 17:26 GMT

മലപ്പുറം: പൂര്‍വികരായ സാദാത്തുക്കളുടെ പാത പിന്തുടന്ന് പണ്ഡിതന്‍മാര്‍, അക്രമികളായ ഭരണാധികാരികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ നിര്‍ഭയത്വത്തോടെ മുസ്‌ലിം ഉമ്മത്തിന് ആത്മ വിശ്വാസം പകര്‍ന്ന് ധീരമായി നിലകൊള്ളണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ മൗലവി. കോട്ടക്കലില്‍ നടന്ന ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാങ്ങില്‍ നൂറുദ്ദീന്‍ ഉസ്താദ് പ്രാര്‍ഥന നടത്തി. മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നെത്തിയ പണ്ഡിതര്‍ക്ക് വിവിധ വിഷയങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദവി, വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി, സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി, സംസ്ഥാന പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബാഖവി തുടങ്ങിയവര്‍ ക്ലാസ് എടുത്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് സഈദ് മൗലവി അരീക്കോട് യോഗം നിയന്ത്രിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഹസയ്‌നാര്‍ കൗസരി, സലീം മൗലവി തിരുവനന്തപുരം, യുകെ അബ്ദുസ്സലാം മൗലവി സംബന്ധിച്ചു.



Tags: