മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി
ബാറുകൾ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വർഷത്തിൽ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്സ് മദ്യം വിൽപ്പന നടത്തിയിരുന്നു.
തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബാറുകൾ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വർഷത്തിൽ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്സ് മദ്യം വിൽപ്പന നടത്തിയിരുന്നു.
2018-19 കാലയളവിൽ 214.44 ലക്ഷം കെയ്സ് മദ്യം വിറ്റു പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള യൂണിറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കാസിനോകൾക്ക് അനുമതി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.