ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ ഒരു ദിവസം കൂടി നീട്ടി

ഫെബ്രുവരി 28 രാത്രി 12 മണിവരെയാണ് നിരോധനജ്ഞ ദീര്‍ഘിപ്പിച്ച് ഉത്തരവായത്. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

Update: 2021-02-27 12:48 GMT

ആലപ്പുഴ: ചേര്‍ത്തല നാഗം കുളങ്ങരയിലൂണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ഒരു ദിവസം കൂടി നീട്ടി ജില്ല മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിട്ടു.

ഫെബ്രുവരി 28 രാത്രി 12 മണിവരെയാണ് നിരോധനജ്ഞ ദീര്‍ഘിപ്പിച്ച് ഉത്തരവായത്. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ പറഞ്ഞു.

Tags:    

Similar News