അലനെയും താഹയേയും മോചിപ്പിക്കണമെന്നാവാശ്യപ്പെട്ട് അമ്മമാരുടെ ഉപവാസം

രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഉപവാസം എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ: പി ഗീത ഉദ്ഘാടനം ചെയ്തു. കെ അജിത അധ്യക്ഷയായിരുന്നു.

Update: 2020-01-03 15:41 GMT

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യുകയും പിന്നീട് എന്‍ഐഎയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്ത അലന്‍, താഹ എന്നിവരെ ഉടനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് അമ്മമാരുടെ ഉപവാസം നടന്നു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഉപവാസം എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ: പി ഗീത ഉദ്ഘാടനം ചെയ്തു. കെ അജിത അധ്യക്ഷയായിരുന്നു.

ജോളി ചിറയത്ത്, ഡോ. ആസാദ്, എന്‍ പി ചെക്കുട്ടി, കെ പി പ്രകാശന്‍, ഡോ. കെ എന്‍ അജോയ് കുമാര്‍, ടി വി വിജയന്‍, മോളി ആര്‍ എ, അംബിക, എം പി കുഞ്ഞിക്കണാരന്‍, പി കെ പ്രിയേഷ്, റുക്‌സാന പി, സുബൈദ കക്കോടി, ഫാരിസ് ഒ കെ, ശബ്‌ന, എന്‍ കെ നയിം ഗഫൂര്‍, ദീപക് നാരായണന്‍, എന്‍ കെ മധുസൂദനന്‍ ,അഡ്വ.ജോണി സെബാസ്റ്റ്യന്‍, അഖില്‍ കുമാര്‍, ബിന്ദു അമ്മിണി എന്നിവര്‍ പ്രസംഗിച്ചു. പി വിജി സ്വാഗതവും സോഫിയ ബിന്ദ് നന്ദിയും പറഞ്ഞു. അഞ്ചു മണിക്ക് താഹയുടെ ഉമ്മ ജമീല നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.

Tags: