അല്‍ മുക്തദിര്‍ സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: എസ്ഡിപിഐ
തിരുവനന്തപുരം : അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ പണവും സ്വര്‍ണവും തിരികെ ലഭിക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 40 ഓളം ശാഖകളിലൂടെ 2000ത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് നിക്ഷേപകരുടെ പരാതി.
ഇരകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിവാഹ പ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹസമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി തരേണ്ടതില്ലെന്നും വാഗ്ദാനം നല്‍കി വാങ്ങിയെടുത്ത കോടിക്കണക്കിന് രൂപയുടെ സമ്പത്തുമായാണ് ജ്വല്ലറി ഉടമയും കൂട്ടരും മുങ്ങിയിരിക്കുന്നത്. ഏതൊരു തട്ടിപ്പിന്റെയും ശൈലിയില്‍ ആദ്യ ഘട്ടങ്ങളില്‍ സ്വര്‍ണ്ണവും പണവും ലാഭവിഹിതവുമൊക്കെ നല്‍കിയെങ്കിലും നിലവില്‍ കടകളെല്ലാം കാലിയാക്കി അടച്ചിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പണം തിരികെ ചോദിക്കുന്നവരെയും നിയമനടപടി സ്വീകരിക്കാന്‍ ശ്രമിക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന അമിത ലാഭം വാഗ്ദാനം ചെയ്ത് കൂണുപോലെ മുളച്ചു പൊന്തുന്ന തട്ടിപ്പു സംഘത്തിന്റെ കൈകളിലേക്ക് തന്റെ ആയുഷ്‌കാല സമ്പാദ്യം മുഴുവനും യാതൊരു മാനദണ്ഡവുമില്ലാതെ എറിഞ്ഞു കൊടുക്കുന്ന സംസ്‌കാരിക അപചയം അടുത്തിടെ സമൂഹത്തില്‍ വര്‍ദ്ദിച്ച് വരുന്നതായി കണ്ടുവരുന്നു. സാംസ്‌കാരിക പ്രബുദ്ധത നടിക്കുന്ന കേരളത്തിലാണ് ഇത്തരം കേസുകളില്‍ അധികവും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ അടിയന്തരമായി സര്‍ക്കാരും നിയമപാലകരും ഇടപെട്ട് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.
