ബാബരി വിധി: പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്
27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്നും വന്ന ബാബരി വിധി മതേതര ഇന്ത്യക്ക് തീരാ കളങ്കമാണ് ഉണ്ടാക്കിയത്.
തിരുവനന്തപുരം: 'ബാബരി വിധി മസ്ജിദാണ് നീതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഡിസംബര്‍ 5 ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ വച്ച് നടത്തുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്നും വന്ന ബാബരി വിധി മതേതര ഇന്ത്യക്ക് തീരാ കളങ്കമാണ് ഉണ്ടാക്കിയത്. വിധിയില്‍ പുനര്‍ പരിശോധന ഹരജി കൊടുക്കാന്‍ തീരുമാനിച്ച ആള് ഇന്ത്യ പേഴ്സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ഹരജി സമര്‍പ്പിച്ച ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദിനെ പ്രശംസിക്കുകയും ചെയ്തു.
രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കുവാന്‍ വേണ്ടി സമര രംഗത്തിറങ്ങുന്ന എല്ലാവരോടും സഹകരിക്കാനും അണിചേരാനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അസോസിയേഷന് ആഹ്വാനം ചെയ്തു. യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ സംബന്ധിച്ചു.