എഐഎസ്എഫ് പത്തനംതിട്ട ജില്ലാസമ്മേളനത്തിലും എസ്എഫ്‌ഐക്കെതിരേ രൂക്ഷവിമര്‍ശനം

എസ്എഫ്‌ഐ ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്‌യുവില്‍ നിന്നോ എബിവിപിയില്‍ നിന്നോ ക്യാമ്പസുകളില്‍ എഐഎസ്എഫിന് യാതൊരു ഭീഷണിയുമില്ല.

Update: 2019-07-28 13:17 GMT

പത്തനംതിട്ട: എസ്എഫ്‌ഐക്കെതിരേ സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിന്റെ പത്തനംതിട്ട ജില്ലാസമ്മേളനത്തിലും രൂക്ഷവിമര്‍ശനം. എസ്എഫ്‌ഐ ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്‌യുവില്‍ നിന്നോ എബിവിപിയില്‍ നിന്നോ ക്യാമ്പസുകളില്‍ എഐഎസ്എഫിന് യാതൊരു ഭീഷണിയുമില്ല.

എന്നാല്‍ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയില്‍ നിന്നുമാണ് എഐഎസ്എഫിന് ഏറ്റവും അക്രമം നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എഐഎസ്എഫ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാവില്ലെന്നും കോന്നിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലാസമ്മേളനത്തിലെ പ്രവര്‍ത്തനറിപോര്‍ട്ടിലും എസ്എഫ്‌ഐക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സമാധാനത്തിന്റെ അടയാളമായ തൂവെള്ള കൊടിയുമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ രക്തരക്ഷസ്സിന്റെ സ്വഭാവവുമായാണ് മുന്നോട്ടു പോവുന്നതെന്നായിരുന്നു വിമര്‍ശനം. 

Tags:    

Similar News