വിമാനം റാഞ്ചല്‍ ഭീഷണി: കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവസുരക്ഷ ഏര്‍പ്പെടുത്തി

വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാക്രമീകരണങ്ങളും കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലുടനീളം സിസി ടിവി കാമറാ നിരീക്ഷണം ശക്തമാക്കി.

Update: 2019-02-26 04:48 GMT

കണ്ണൂര്‍: അന്തര്‍ദേശീയ തലത്തിലുണ്ടായ വിമാനം റാഞ്ചല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അതീവസുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാക്രമീകരണങ്ങളും കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലുടനീളം സിസി ടിവി കാമറാ നിരീക്ഷണം ശക്തമാക്കി.

സംശയകരമായ സാഹചര്യത്തില്‍ ആരെ കണ്ടാലും പോലിസിന് കസ്റ്റഡിയിലെടുക്കാം. ഇതോടൊപ്പം ആഭ്യന്തര രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് സെക്കന്‍ഡറി ചെക്കിങ് സംവിധാനവും ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാരുടെ പരിശോധനയ്ക്കുശേഷം എയര്‍ലൈന്‍സ് ജീവനക്കാരുടെ പരിശോധനയും കഴിഞ്ഞാണ് യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സിസി ടിവി നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. സന്ദര്‍ശക ഗാലറിയില്‍ രണ്ടുദിവസമായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുകൂടി തുടരുമെന്നും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ അറിയിച്ചു. പ്രവേശന കവാടത്തില്‍ കേരള പോലിസിന്റെ പ്രത്യേക ചെക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News