തിരുവനന്തപുരം- കൊച്ചി വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമാണ് അപകടത്തിലായത്.

Update: 2019-09-22 04:08 GMT

തിരുവനന്തപുരം: തിരുവനന്തപുരം - കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനമാണ് അപകടത്തിലായത്. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്നും സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നുമാണ് വിവരം. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനവും ഇത്തരത്തില്‍ ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു.  

Tags:    

Similar News