രാഹുല്‍ഗാന്ധി ഇന്ന് തിരുവമ്പാടിയില്‍

രാവിലെ 10 മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് മുക്കത്തെ റോഡ് ഷോയ്ക്കുശേഷം രണ്ടുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും.

Update: 2019-06-09 04:08 GMT

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങിയ രാഹുല്‍ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് ഇന്ന് ചെലവഴിക്കുക. രാവിലെ 10 മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് മുക്കത്തെ റോഡ് ഷോയ്ക്കുശേഷം രണ്ടുമണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും.

രണ്ടാം ദിവസമായ ഇന്നലെ രാത്രിയാത്രാ നിരോധനം, വയനാട്ടിലേക്കുള്ള റെയില്‍വേ ലൈന്‍, ആദിവാസി, കര്‍ഷകപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് ഉറപ്പുനല്‍കിയതായും കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു. വയനാട്ടില്‍ ഇന്നലെ നടന്ന റോഡ്‌ഷോയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചിരുന്നത്. 

Tags: