സംസ്ഥാനത്തെ മുഴുവന്‍ കൃഷിഫാമുകളെയും ഉന്നത നിലവാരത്തിലെത്തിക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

സംസ്ഥാനത്തെ 63 സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും നവീകരണത്തിന്റെ പാതയിലാണ്.ഇതില്‍ തന്നെ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് നേര്യമംഗലം ഫാമാണ്. മൂന്നാറിന്റെ ഇടത്താവളമെന്ന നിലയില്‍ ജില്ലാ ഫാമിനെ മാറ്റിയെടുക്കും. ഒരു വര്‍ഷം ചുരുങ്ങിയത് 3 ലക്ഷം സഞ്ചാരികളെയെങ്കിലും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് തന്നെ ഈ പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കും.

Update: 2019-12-31 05:51 GMT

കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളെയും ഉന്നത നിലവാരത്തിലെത്തിക്കുമെന്നും ഇതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍.നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ഫാം ഫെസ്റ്റിന്റെയും നാടന്‍ ഭക്ഷണ വിപണന മേളയുടെയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 63 സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും നവീകരണത്തിന്റെ പാതയിലാണ്.ഇതില്‍ തന്നെ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് നേര്യമംഗലം ഫാമാണ്. മൂന്നാറിന്റെ ഇടത്താവളമെന്ന നിലയില്‍ ജില്ലാ ഫാമിനെ മാറ്റിയെടുക്കും. ഒരു വര്‍ഷം ചുരുങ്ങിയത് 3 ലക്ഷം സഞ്ചാരികളെയെങ്കിലും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് തന്നെ ഈ പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കും. ഇതിനായി 50 കോടിയുടെ വിവിധ പദ്ധതികളാണ് ഫാമില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഇതില്‍ 20 കോടി അനുവദിച്ചു കഴിഞ്ഞു. കൃഷിത്തോട്ടങ്ങള്‍ മെച്ചപ്പെടണമെങ്കില്‍ അതിലെ തൊഴിലാളികള്‍ സംതൃപ്തരാകണം. ഈ ലക്ഷ്യത്തോടെയാണ് ഫാമുകളിലെ തൊഴിലാളികളുടെ ശമ്പളവര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 320 രൂപയായിരുന്ന കൂലി ഇപ്പോള്‍ 850 രൂപയാണ്. കൂടാതെ കൂടുതല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ ഒരു ഫാം എങ്ങനെ മികച രീതിയിലാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍കെവിവൈ പദ്ധതികളുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപിയും ഐഎഫ്എസ് പദ്ധതികളുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും നിര്‍വഹിച്ചു.43 വര്‍ഷമായി തരിശായി കിടന്ന ഫാമിലെ ഭൂമിയില്‍ കൃഷിയിറക്കിയ രക്തശാലി നെല്ലിന്റെ വിളവെടുപ്പും മന്ത്രി ഉദ്ഘാടനം ചെയ്തു.

Tags:    

Similar News