അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍

Update: 2021-07-27 02:57 GMT

കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ദ്വീപിലേക്കുള്ള യാത്രാമധ്യേ ഇന്നലെ കൊച്ചിയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. രാത്രിയില്‍ കൊച്ചിയില്‍ തങ്ങിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ ദ്വീപിലേക്കു തിരിക്കും. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.

പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുല്‍ പട്ടേലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ സാമ്പത്തിക ധൂര്‍ത്ത് വാര്‍ത്തയായതോടെ പ്രത്യേക വിമാനയാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News