ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

14 പേരോളം വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Update: 2019-11-24 05:01 GMT

അടിമാലി: ബൈസണ്‍വാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. പത്ത് പേര്‍ക്ക് പരിക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു.

സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാര്‍ത്തിക സുരേഷ്,അമല എന്നിലരാണ് മരിച്ചത്. 14 പേരോളം വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags: