നവജാതശിശുക്കള്‍ക്ക് ആധാര്‍ ലഭ്യമാക്കാന്‍ സംവിധാനം; 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബുകള്‍ നല്‍കും

അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്.

Update: 2019-03-08 05:51 GMT

തിരുവനന്തപുരം: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വച്ചുതന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐടി മിഷന്‍ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി പുതിയ ടാബുകള്‍ നല്‍കും.

എന്‍ഇജിപി ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ഉപയോഗിച്ചാണ് ടാബുകള്‍ വാങ്ങിയത്. നിലവില്‍ സംസ്ഥാനത്ത് 700 അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടായിരുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അക്ഷയ സംരംഭകന് പുതിയ ടാബ് നല്‍കി മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

Tags:    

Similar News