നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജി വേണമെന്ന ഹരജിയില്‍ 25 ന് വിധി പറഞ്ഞേക്കും

കേസിന്റെ വിചാരണ എറണാകുളത്ത് നിന്നും മാറ്റരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഇതിനൊപ്പം കോടതി പരിഗിണിച്ചു.വിചാരണയക്ക് വനിതാ ജഡ്ജിയെ ലഭിക്കുമോയെന്നത് സംബന്ധിച്ച് പരിശോധിച്ച്് റിപോര്‍ട് സമര്‍പ്പിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

Update: 2019-02-19 16:05 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിചാരണയ്ക്ക്് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ഇരയായ നടി സമര്‍പ്പിച്ച ഹരജി വിധി പറയാനായി മാറ്റി. ഹരജിയില്‍ ഈ മാസം 25 ന്് ഹൈക്കോടതി വിധി പറഞ്ഞേക്കും.കേസിന്റെ വിചാരണ എറണാകുളത്ത് നിന്നും മാറ്റരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഇതിനൊപ്പം കോടതി പരിഗിണിച്ചു.വിചാരണയക്ക് വനിതാ ജഡ്ജിയെ ലഭിക്കുമോയെന്നത് സംബന്ധിച്ച് പരിശോധിച്ച്് റിപോര്‍ട് സമര്‍പ്പിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.തൃശൂര്‍, പാലക്കാട് ജില്ലകളിലെ വനിതാ ജഡ്ജിമാര്‍ക്ക് ജോലി ഭാരം കൂടുതലാണെന്നായിരുന്നു ഇതു സംബ്ന്ധിച്ച് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. അതിനിടയില്‍. നടി കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന് പ്രതിഭാഗം പ്രചരിപ്പിക്കുകയാണെന്ന് ഹരജിക്കാരി ആരോപിച്ചു. ഭരണ ഘടന പരമായ അവകാശമാണ് കോടതി മാറ്റം എന്നതെന്ന് ഹരജിക്കാരി കോടതിയില്‍ വ്യക്തമാക്കി.. താന്‍ ഒരു സ്റ്റേ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും കേസ് നീട്ടികൊണ്ടു പോകാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹരജിക്കാരി കോടതിയില്‍ ബോധിപ്പിച്ചു.അതേ സമയം എറണാകുളം സിബിഐ കോടതിക്കു വേണമെങ്കില്‍ കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി.തുടര്‍ന്ന് ഹരജിയില്‍ വിധി പറയാനായി മാറ്റുകയായിരുന്നു. 

Tags: