നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം കോടതി തള്ളി

വിചാരണ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുന്നതുവരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യുഷന്‍ ഹരജി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം വിചാരണ താല്‍ക്കാലികമായി കോടതി നിര്‍ത്തിവെച്ചിരുന്നു

Update: 2020-10-23 14:36 GMT

കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി തള്ളി. വിചാരണ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുന്നതുവരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യുഷന്‍ ഹരജി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം വിചാരണ താല്‍ക്കാലികമായി കോടതി നിര്‍ത്തിവെച്ചിരുന്നു.പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹരജി ഇന്ന് തള്ളുകയായിരുന്നു. കേസില്‍ അടുത്തമാസം മൂന്നിന് വിചാരണ നടപടികള്‍ തുടരും. വിചാരണ നിര്‍ത്തിവയ്ക്കരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

Tags: