നടി ഷംന കാസിമിനെ പരിചയപ്പെടുത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് അഷ്‌കര്‍ അലിയെന്ന ആള്‍ തന്നെ വിളിച്ചിരുന്നുവെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

ലോക്ക് ഡൗണ്‍ സമയത്താണ് വിളിച്ചത്.സെലിബ്രിറ്റികളെ വെച്ച് സ്വര്‍ണം കടത്തുന്ന ആളുകളാണ് അവരെന്ന നിലയിലാണ് തന്നെ വിളിച്ചത്.സ്വര്‍ണം കടത്താന്‍ കൂടെ നില്‍ക്കുമോയെന്നൊന്നും തന്നോടു ചോദിച്ചില്ല.ഷംന കാസിമിനെ പരിചയപ്പെടുത്തി കൊടുക്കണം.ഷംനയുടെ നമ്പര്‍ നല്‍കണമെന്ന് ഇവര്‍ തന്നോട് ആവശ്യപ്പെട്ടു.താന്‍ അവസാനമായി അഭിനിയച്ച സിനിമയില്‍ ഷംന കാസിമും ഉണ്ടായിരുന്നു.ഒരു പക്ഷേ അതു വെച്ചായിരിക്കും ഇവര്‍ തന്നോട് ഷംനയുടെ നമ്പര്‍ ചോദിച്ചതെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.നടി മിയയുടെ നമ്പരും തന്നോട് ആവശ്യപ്പെട്ടു

Update: 2020-06-29 12:19 GMT

കൊച്ചി: നടി ഷംന കാസിമിനെ പരിചയപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് സ്വര്‍ണകടത്തുകാരെന്ന പേരില്‍ അഷ്‌കര്‍ അലിയെന്ന ആള്‍ തന്നെ വിളിച്ചിരുന്നുവെന്ന് ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി. നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെ കേസില്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്ക് ഡൗണ്‍ സമയത്താണ് വിളിച്ചത്.സെലിബ്രിറ്റികളെ വെച്ച് സ്വര്‍ണം കടത്തുന്ന ആളുകളാണ് അവരെന്ന നിലയിലാണ് തന്നെ വിളിച്ചത്.

സ്വര്‍ണം കടത്താന്‍ കൂടെ നില്‍ക്കുമോയെന്നൊന്നും തന്നോടു ചോദിച്ചില്ല.ഷംന കാസിമിനെ പരിചയപ്പെടുത്തി കൊടുക്കണം.ഷംനയുടെ നമ്പര്‍ നല്‍കണമെന്ന് ഇവര്‍ തന്നോട് ആവശ്യപ്പെട്ടു.താന്‍ അവസാനമായി അഭിനിയച്ച സിനിമയില്‍ ഷംന കാസിമും ഉണ്ടായിരുന്നു.ഒരു പക്ഷേ അതു വെച്ചായിരിക്കും ഇവര്‍ തന്നോട് ഷംനയുടെ നമ്പര്‍ ചോദിച്ചതെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.നടി മിയയുടെ നമ്പരും തന്നോട് ആവശ്യപ്പെട്ടു.ഒന്നോ രണ്ടോ തവണ തന്നെ വിളിച്ചു. അവര്‍ പറഞ്ഞതൊന്നും താന്‍ കാര്യമായി എടുത്തില്ല.നമ്പറും നല്‍കിയില്ല.ഷംനയും മിയയും തന്റെ സുഹൃത്തുക്കളാണ് പക്ഷേ താന്‍ ഇതൊന്നും അവരോട് പറഞ്ഞിട്ടില്ല.തന്റെ നമ്പര്‍ നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ്്. പോലിസ് വിളിച്ച് തന്നോട് കാര്യങ്ങള്‍ ചോദിച്ചു.താന്‍ പോലിസിനോട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതായും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. 

Tags: