നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി; ഒരാഴ്ചകൂടി ക്വാറന്റൈനില്‍ തുടരും

കൊച്ചിയില്‍ ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്വിരീകരിച്ചത്.

Update: 2020-10-27 18:35 GMT

കൊച്ചി: നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ തുടരും. തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവര്‍ക്കും താരം ഫെയ്‌സ്ബുക്കിലൂടെ നന്ദി അറിയിച്ചു.

കൊച്ചിയില്‍ ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്വിരീകരിച്ചത്. പൃഥിരാജിനെ കൂടാതെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷൂട്ടിങ്ങില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റൈനില്‍ പോയിരിക്കുകയാണ്.

Tags: