നടന്‍ മണികണ്ഠന്‍ വിവാഹിതനായി;ആഘോഷത്തിനായി നീക്കി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിത്വാശ്വ നിധിയിലേക്ക്

തന്റെ വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണം ഇന്നലെ വിവാഹം നടന്ന ക്ഷേത്രമുറ്റത്ത് വെച്ചുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം സ്വരാജ് എംഎല്‍എയക്ക് കൈമാറി.കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്

Update: 2020-04-27 04:07 GMT

കൊച്ചി: കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയന്‍ നടന്‍ മണികണ്ഠന്‍ തന്റെ വിഹാത്തിലും വ്യതസ്തനായി.ഇന്നലെ വിവാഹം നടന്ന ക്ഷേത്രമുറ്റത്ത് വെച്ചുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണം കൈമാറി. മണികണ്ഠന്റെ വിവാഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആഘോഷമാക്കി.ഇന്നലെ രാവിലെ എരൂര്‍ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്.കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

എരൂര്‍ ലേബര്‍ ജംക്ഷന് സമീപം മുല്ലയ്ക്കല്‍ പരേതനായ രാജന്‍ ആചാരിയുടേയും സുന്ദരി അമ്മാളുടേയും മകനായ മണികണ്ഠന്‍.പൂണിത്തുറ പേട്ട മണപ്പാട്ട് പറമ്പില്‍ മോഹനന്റെയും സുനിതയുടേയും മകള്‍ അഞ്ജലിയാണ് വധു.ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം സ്വരാജ് എംഎല്‍എയുടെ പക്കല്‍ 50,000 രൂപയുടെ ചെക്ക് മണികണ്ഠനും അഞ്ജലിയും ചേര്‍ന്ന് കൈമാറി. മന്ത്രി വി എസ് സുനില്‍കുമാര്‍ വീട്ടിലെത്തി വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിച്ചു .നടന്‍മാരായ മോഹന്‍ ലാല്‍ മമ്മൂട്ടി ,കുഞ്ചാക്കോ ബോബന്‍,ടോവിനൊ തോമസ് തുടങ്ങിയവര്‍ ഫോണിലൂടെ മണികണ്ഠനെ അനുമോദിച്ചു.

Tags:    

Similar News