നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം: ടോണി ചമ്മണി അടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

വിവിധ ഉപാധികളോടെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Update: 2021-11-10 11:00 GMT

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ എറണാകുളം വൈറ്റിലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

 വിവിധ ഉപാധികളോടെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കാറിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഇന്നലെ വാദിച്ചിരുന്നു. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജിയില്‍ ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു

Tags: