വോട്ടര്‍മാരുടെ പേരുവെട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷന്‍

വട്ടിയൂര്‍ക്കാവില്‍ അടക്കം ഇത്തരം ക്രമക്കേട് നടന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.

Update: 2019-09-24 15:33 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റുന്നത് അടക്കം പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. വട്ടിയൂര്‍ക്കാവില്‍ അടക്കം ഇത്തരം ക്രമക്കേട് നടന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയം കാണും. എന്നാല്‍, തിരഞ്ഞെടുപ്പുസമയത്ത് ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയം പാടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയുടെയും മറ്റിടങ്ങളില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഒരു ബൂത്തില്‍നിന്ന് 25 മുതല്‍ 40 വരെ വോട്ടര്‍മാരെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് എസ് ജയചന്ദ്രന്റെ നേതൃത്വത്തിലാണു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

Tags:    

Similar News