ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച നിലയില്‍

Update: 2025-06-22 12:47 GMT

കൊല്ലം: കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. മനു ഭവനില്‍ സനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപമുള്ള ആറ്റിന് കിഴക്കേക്കര യെമ്പോങ് ചതുപ്പിലെ വനത്തിനുള്ളിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സനു ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനിടെ സനുക്കുട്ടന്‍ രേണുകയെ മുറിക്കുള്ളില്‍ വച്ച് കത്രിക ഉപയോഗിച്ച് പലതവണ കഴുത്തിലും പുറത്തും അടിവയറ്റിലുമായി കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ സമീപത്തെ വനത്തിനുള്ളിലേക്ക് കടന്നു കളയുകയാണ് ഉണ്ടായത്. അവിടെ നിന്നാണിപ്പോള്‍ സനുവിന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ഭാര്യ രേണുകയിലുള്ള സംശയത്തിന്റെ പേരില്‍ സനുകുട്ടന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്ന് ബന്ധുക്കളും പ്രദേശവാസികളും വ്യക്തമാക്കിയിരുന്നു.