കെട്ടിട നിർമാണത്തിനിടെ കാൽവഴുതിവീണ് തൊഴിലാളി മരിച്ചു

വർക്കല വടശേരിക്കോണം ശ്രീനാരായണപുരം അബി നിവാസിൽ അശോകനാണ് മരിച്ചത്

Update: 2019-08-19 14:22 GMT

തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനിടെ കാൽ വഴുതിവീണ് തൊഴിലാളി മരിച്ചു. വർക്കല വടശേരിക്കോണം ശ്രീനാരായണപുരം അബി നിവാസിൽ അശോകൻ (50) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ പൗഡിക്കോണത്ത് കെട്ടിടം പണിക്കിടെ ഇയാൾ താഴെ വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ.

Tags:    

Similar News