മലയാളി കുടുംബം ഫ്ളോറിഡയില്‍ വാഹനാപകടത്തില്‍ മരിച്ചു

കോതമംഗലം എം എ കോളജ് റിട്ട. പ്രഫസര്‍ മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായി മകന്‍ ബോബി മാത്യു(46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ ദേശീയ പാതക്ക് അരികില്‍ ഉള്ള തടാകത്തിലേക്ക് തെന്നി മറിയുകയായിരുന്നു.

Update: 2019-09-05 04:33 GMT

കൊച്ചി: സൗത്ത് ഫ്ളോറിഡയിലെ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കോതമംഗലം എം എ കോളജ് റിട്ട. പ്രഫസര്‍ മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായി മകന്‍ ബോബി മാത്യു(46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ ദേശീയ പാതക്ക് അരികില്‍ ഉള്ള തടാകത്തിലേക്ക് തെന്നി മറിയുകയായിരുന്നു. ഫ്ളോറിഡയിലെ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം.  അപകടത്തില്‍ മരിച്ച ബേബി മാത്യുവിന്റെ മറ്റൊരു മകന്‍ ഓസ്റ്റിന്‍ ഇവര്‍ക്കൊപ്പം പോകാതെ വീട്ടിലായിരുന്നു. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവരാണ് മരിച്ച ബോബിയുടെ സഹോദരങ്ങള്‍.മരിച്ച മൂവരുടെയും സംസ്‌കാരം പിന്നീട് നടക്കും.

Tags:    

Similar News