വാല്‍പ്പാറയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്.

Update: 2022-07-01 15:07 GMT

പാലക്കാട്: വാല്‍പ്പാറയില്‍ ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസാരമാണ്. ഇരുവരേയും വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News