കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ആവോലി സ്വദേശി ജോയ് (36) നെയാണ് മൂവാറ്റുപുഴപോലിസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ അനന്തുവാണ് മരിച്ചത്

Update: 2021-11-11 15:20 GMT

കൊച്ചി: പേഴയ്ക്കാപ്പിള്ളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിക്കാനിടയായ സംഭവത്തില്‍ കാര്‍െ്രെഡവര്‍ അറസ്റ്റില്‍. ആവോലി സ്വദേശി ജോയ് (36) നെയാണ് മൂവാറ്റുപുഴപോലിസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ അനന്തുവാണ് മരിച്ചത്.

അപകടം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതായി പോലിസ് പറഞ്ഞു. കഴിഞ്ഞ 17 ന് ആണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ച ജോയ് അനന്തുവിന്റെ ബൈക്കിലിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചെയ്തു.

Tags: