അഭയാ കൊലക്കേസ്: കോടതിവിധി സ്വാഗതാര്‍ഹമെന്ന് എന്‍ഡബ്ല്യുഎഫ്

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം നീതി പുലരുമ്പോള്‍ മകളുടെ മരണത്തില്‍ മനംനൊന്ത് കോടതി വരാന്തകള്‍ കയറിയിറങ്ങിയ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല എന്നത് ഏറെ സങ്കടകരമാണ്.

Update: 2020-12-23 07:21 GMT

കോഴിക്കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനും അട്ടിമറി ശ്രമത്തിനുമൊടുവില്‍ നീതിപുലര്‍ത്തിക്കൊണ്ടുള്ള സിബിഐ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കവിത. 1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍തന്നെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിരന്തരശ്രമങ്ങള്‍ നടന്നിരുന്നു.

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം നീതി പുലരുമ്പോള്‍ മകളുടെ മരണത്തില്‍ മനംനൊന്ത് കോടതി വരാന്തകള്‍ കയറിയിറങ്ങിയ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല എന്നത് ഏറെ സങ്കടകരമാണ്. നീതിയുടെ പോരാളികള്‍ക്ക് പ്രതീക്ഷയും വിശ്വാസ്യതയും നല്‍കുന്ന ഈ നിര്‍ണായക വിധി തികച്ചും സന്തോഷകരവും സ്വാഗതാര്‍ഹവുമാണ്. അവശേഷിക്കുന്ന മര്‍ദിതര്‍ക്കും പീഢിതര്‍ക്കും നീതി ലഭിക്കുന്നതോടൊപ്പം സത്യം തെളിഞ്ഞുനില്‍ക്കുന്ന നാളുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Tags: