അഭയ കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശിരോ വസ്ത്രം മാത്രമാണ് കണ്ടതെന്നാണ് ഇന്ന് വിചാരണയ്ക്കിടെ ആനി ജോണ്‍ പറഞ്ഞത്.

Update: 2019-09-16 14:35 GMT

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. 53-ാം സാക്ഷിയായ ആനി ജോണാണ് കൂറുമാറിയത്. അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശിരോ വസ്ത്രം മാത്രമാണ് കണ്ടതെന്നാണ് ഇന്ന് വിചാരണയ്ക്കിടെ ആനി ജോണ്‍ പറഞ്ഞത്.

അഭയ കേസില്‍ നേരത്തെ നാല് സാക്ഷികള്‍ നേരത്തെ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു മാത്യു, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷി അച്ചാമ്മ എന്നിവരാണ് കൂറുമാറിയ മറ്റു സാക്ഷികള്‍. തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.'

Tags:    

Similar News