ആംബുലൻസിൽ കൊവിഡ് രോഗിക്ക് പീഡനം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലിസ് ഇന്ന് അപേക്ഷ നൽകും

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലിസ് ആവശ്യപ്പെടുക. ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതിയായ നൗഫൽ പെൺകുട്ടിയോട് മാപ്പു ചോദിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്.

Update: 2020-09-07 05:30 GMT

തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയായ നൗഫലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലിസ് ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലിസ് ആവശ്യപ്പെടുക. അതേസമയം, പത്തനംതിട്ട ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ പ്രത്യേക യോഗം ഇന്ന് ചേരും.

ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കുറ്റമറ്റതാക്കേണ്ട സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഉച്ചക്ക് ഒരുമണിയോടെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാവും യോഗം ചേരുക. 

അതിനിടെ, ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതിയായ നൗഫൽ പെൺകുട്ടിയോട് മാപ്പു ചോദിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഒരുമിനിറ്റ് പത്ത് സെക്കന്റ് ദൈർഘ്യമുള്ളതാണ് സംഭാഷണം. പെൺകുട്ടി ഇത് റെക്കോർഡ് ചെയ്തിരുന്നു.

Tags: