ഭൂമികൈമാറ്റം നിലച്ചു: വരുമാനം നിലച്ച് ആധാരമെഴുത്ത് മേഖല

നിലവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ മാത്രമാണ് ഏക ആശ്വാസമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Update: 2020-10-17 05:15 GMT

തിരുവനന്തപുരം: കൊവിഡ് കാലം നഷ്ടക്കണക്കുകളുടെ കൂടി കാലമാണ്. ഭൂമി കൈമാറ്റവും രജിസ്‌ട്രേഷനും നിലച്ചതോടെ ഈ മേഖലയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഇല്ലാതായി. കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ പ്രകാരം മുദ്രപത്രങ്ങളുടേയും റവന്യു സ്റ്റാമ്പിന്റെയും വില്‍പ്പനയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതോടെ രജിസ്‌ട്രേഷന്‍ വരുമാനത്തില്‍ സര്‍ക്കാരിനും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും വന്‍ പ്രതിസന്ധി സൃഷ്ടിച്ചു.

നഗര - ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് ഒരു പോലെ പിടിമുറുക്കിയത് ഭൂമി കച്ചവടത്തെ സാരമായി ബാധിച്ചു. ഇതോടെ ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആധാരമെഴുത്തുകാരും പ്രതിസന്ധിയിലായി. ദിനംപ്രതി നൂറിലധികം രജിസ്‌ട്രേഷനാണ് രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കാറുള്ളത്. എന്നാല്‍ ദിവസം ഒരു രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതോടൊപ്പം ഭൂമിക്കും കെട്ടിടങ്ങള്‍ക്കും വിപണി വില കുറഞ്ഞതും കൈമാറ്റങ്ങളെ മന്ദഗതിയിലാക്കി. നിലവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള രജിസ്‌ട്രേഷന്‍ മാത്രമാണ് ഏക ആശ്വാസമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Tags:    

Similar News