വാഗമണ്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Update: 2022-04-14 13:32 GMT

കോട്ടയം: വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ് രോഹിത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രോഹിത് മുങ്ങിത്താഴുകയായിരുന്നു.

Tags:    

Similar News