തൃശൂര്‍: സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയില്‍ അബൂബക്കറിന്റെ മകന്‍ ഇര്‍ഷാദ് (20) ആണ് മരിച്ചത്. വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപത്ത് വച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നും ഇര്‍ഷാദ് തെറിച്ച് റോഡില്‍ വീണു. വീഴ്ചയില്‍ യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കുന്നംകുളം ദയ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഇര്‍ഷാദ്. ആരോഗ്യ നില വഷളായതോടെ ഇന്നലെ രാത്രി യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിയായിരുന്നു ഇര്‍ഷാദ്. ഉമ്മയെ ഗള്‍ഫിലേക്ക് യാത്രയാക്കാനായി നാട്ടിലെത്തിയതായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് അബൂബക്കറും സഹോദരങ്ങളും ഗള്‍ഫിലാണ്. സംസ്‌കാരം നാളെ നടക്കും.