ചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു

Update: 2024-03-24 05:08 GMT

ഇടുക്കി: ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. പിതാവ് തങ്കച്ചന്‍, മാതാവ് മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.







Similar News